photo
നീന്തൽ

പഴയങ്ങാടി: ജല അപകടങ്ങൾ ഒഴിവാക്കുക, കുട്ടികളിൽ കായിക ക്ഷമത വർദ്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ആരംഭിച്ച താവം നീന്തൽ ഗ്രാമം പദ്ധതി പത്താം വർഷത്തിലേക്ക്.

താവം ഈഗിൾ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ശാസ്ത്രീയ നീന്തൽ പരിശീലനത്തിന്റെ പത്താമത് ബാച്ച് പൊലീസ് ഓഫീസർ എ. രാജേഷ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ്, നെഹ്റു യുവകേന്ദ്ര കണ്ണൂരുമായി സഹകരിച്ചാണ് നീന്തൽ പരിശീലനം സംഘടിപ്പിക്കുന്നത്. താവം വേട്ടക്കൊരുമകൻ ക്ഷേത്രകുളത്തിൽ 5 നും 18 നും ഇടയിൽ പ്രായമുള്ളവർക്കാണ് പരിശീലനം നൽകുന്നത്. നീന്തൽ പരിശീലകനും പൊലീസ് ഓഫീസറുമായ എ. രാജേഷ്, രാജൻ കുഞ്ഞിമംഗലം, ഈഗിൾ ക്ലബ്ബ് സെക്രട്ടറി നികേഷ് താവം, പ്രസിഡന്റ് പി.പി സന്തോഷ്, ഇ. പ്രജിത്ത്, കെ.വി ലതീഷ്, കെ. രാജേഷ്, അശ്വിൻ, പ്രതിഷ രാജേഷ്, ടി. ഷിനു തുടങ്ങിയവർ പരിശീലനത്തിന് നേതൃത്വം നൽകി.