തളിപ്പറമ്പ്: വൈകിയെത്തിയ അവധി അറിയിപ്പിൽ സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും വലഞ്ഞു. കനത്ത മഴ കാരണം ഇന്നലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾക്ക് ഡി.ഇ.ഒയുടെ ചുമതല വഹിക്കുന്ന ആശാലതയാണ് അവധി പ്രഖ്യാപിച്ചത്.

കഴിഞ്ഞദിവസങ്ങളിൽ ജില്ലാ കളക്ടർ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചെങ്കിലും ഇന്നലെ അവധിയുണ്ടായിരിക്കില്ലെന്ന പ്രചാരണമാണുണ്ടായത്. ഇതേതുടർന്ന് ഇന്നലെ രാവിലെ കുട്ടികളെല്ലാം സ്കൂളിലേക്ക് പുറപ്പെട്ടു. വിദ്യാലയങ്ങളിലെത്തിയപ്പോഴാണ് അവധി പ്രഖ്യാപിച്ച കാര്യം ഇവർ അറിയുന്നത്. അവധി പ്രഖ്യാപിക്കുന്നുണ്ടെങ്കിൽ രാവിലെ എട്ട് മണിക്കു മുമ്പെങ്കിലും ഉണ്ടാകേണ്ടേയെന്ന ചോദ്യമാണ് രക്ഷിതാക്കൾ ഉന്നയിക്കുന്നത്. ഏറ്റവും കൂടുതൽ വലച്ചത് കുട്ടികളെ സ്കൂളിൽ വിട്ട് ജോലിക്കും മറ്റ് ആവശ്യങ്ങൾക്കും പോകാനൊരുങ്ങിയ രക്ഷിതാക്കളെയാണ്.