തലശ്ശേരി: മാഹി കോപ്പാലത്തെ പെട്രോൾ ബങ്കിൽ നിന്നും കോയമ്പത്തൂരിലേക്ക് അനധികൃതമായി കടത്തുകയായിരുന്ന 12,000 ലിറ്റർ ഡീസൽ തലശ്ശേരി എ.എസ്.പിയും സംഘവും പിടിച്ചെടുത്തു. ഇന്നലെ പുലർച്ചെ നാല് മണിയോടെ ചൊക്ലി കാഞ്ഞിരത്തിൻ കീഴിൽ വച്ചാണ് കെ.എൽ 63 എഫ് 6865 നമ്പർ ലോറിയും പാലക്കാട് സ്വദേശികളായ രണ്ട് പേരെയും കസ്റ്റഡിയിലെടുത്തത്. ബേബി, കൃഷ്ണദാസ് എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു. തലശ്ശേരി എ.എസ്.പി ടി.കെ വിഷ്ണു പ്രദീപ്, ന്യൂമാഹി എസ്.ഐ വിപിൻ, എ.എസ്.ഐ സഹദേവൻ, സീനിയർ സി.പി.ഒമാരായ എൻ.എ ശ്രീജേഷ്, എൻ. സജേഷ്, സി.പി.ഒ കെ.സി കിരൺ എന്നിവർ പൊലീസ് സംഘത്തിലുണ്ടായിരുന്നു.