veed
കയനി പള്ളിക്ക് സമീപം വാണിയിടത്തിൽ അയി സുമ്മയുടെ ഇരുനിലവീട്‌

മട്ടന്നൂർ: മട്ടന്നൂർ മേഖലയിൽ കനത്ത മഴയിൽ കനത്ത നാശം.കയനിയിൽ വീട് തകർന്നു. കയനി പള്ളിക്ക് സമീപം വാണിയിടത്തിൽ അയി സുമ്മയുടെ ഇരുനില വീടാണ് തകർന്നത്.കനത്ത മഴയിൽ ഇരുനില വീട് പൂർണ്ണമായും തകർന്നു വീഴുകയായിരിന്നു. പുട്ടിയ വീടായിരുന്നു. വീട്ടിൽ ആരും താമസിക്കാത്തതിനാൽ കൂടുതൽ അപകടം ഒഴിവായി. ഓട് മേഞ്ഞ വീടാണ് തകർന്നത്. അയി സുമ്മയുടെ മക്കൾ വീട് മാറി താമസമാക്കിയതോടെയാണ് വീടുപൂട്ടിയത്.ഉളിയിൽ പാലത്തിനു സമീപം വെള്ളം കയറി കൃഷി നശിച്ചു. ഉളിയിൽ തോടിന് വശമുള്ള കൃഷിയിടത്തിൽ വെള്ളം കയറി വ്യാപക കൃഷി നാശം ഉളിയിൽ പാലത്തിന് സമീപം താമസിക്കുന്ന കൊട്ടാരോൻ രാജൻ പുതിയവീട്ടിൽ രാജൻ എന്നിവരുടെ കൃഷിയിടങ്ങളാണ് നശിച്ചത്. വാഴ, നെല്ല് എന്നിവയും നശിച്ചു.