പഴയങ്ങാടി:വികസനകാര്യങ്ങൾ ആസൂത്രണം ചെയ്യുമ്പോൾ സാംസ്കാരിക രംഗത്തെ നിർബദ്ധമായും ഉൾപെടുത്തേണ്ടതാണന്ന് ഡോ:വി.ശിവദാസൻ എം.പി പറഞ്ഞു. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് ലൈബ്രറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്തുകളിലെ വികസന ആസൂത്രണം ഉദ്യോഗസ്ഥർക്ക് മാത്രമായി വിട്ട് കൊടുക്കാതെ ഭരണസമിതിയുടെയും പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ആശയങ്ങൾ കൂടി ഉൾക്കൊള്ളിക്കാൻ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ വി.ഇ.ഒമാർക്കുള്ള ലാപ്പ്ടോപ് വിതരണവും നടത്തി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ഷാജിർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഡി.വിമല ,ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരൻ, ഡി.വി.അബ്ദുൽ ജലീൽ, മുഹമ്മദ് റഫീഖ്, ജീനകൃഷ്ണൻ, സെക്രട്ടറി കെ.സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.