sn
എസ്.എൻ.കോളേജിൽ ദേശീയകായികതാരങ്ങൾക്ക് നൽകിയ സ്വീകരണചടങ്ങിൽ നിന്ന്

കണ്ണൂർ: എസ്.എൻ.കോളജിലെ പൂർവ്വവിദ്യാർത്ഥികളും കായിക മേഖലയിൽ മികവുതെളിയിച്ച കായിക താരങ്ങളുമായ കഴിഞ്ഞ വർഷത്തെ ധ്യാൻചന്ദ് പുരസ്‌കാര ജേതാവായ കെ.സി.ലേഖ, ഇന്ത്യൻ ഇന്റർനാഷണൽ ഫുട്‌ബോളർമാരായ സഹൽ അബ്ദുൽ സമദ്, സി.കെ.വിനീത്, സന്തോഷ് ട്രോഫി ഗോൾ കീപ്പർ വി.മിഥുൻ എന്നിവർക്ക് കോളേജിന്റെയും ഐ.ക്യു.എ.സിയുടെയും ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. എസ് എൻ കോളജ് പൂർവ്വ വിദ്യാർത്ഥി കൂടിയായി അഡ്വ.സന്തോഷ് കുമാർ എം പി ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി സിറ്റി പൊലീസ് കമ്മിഷണർ ഓഫ് പൊലീസ് ആർ. ഇളങ്കോ സംസാരിച്ചു. ചടങ്ങിൽ സ്‌പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഒ.കെ വിനീഷിനെയും ആദരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. കെ.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ദിലീപ് സുകുമാർ, ഡിസ്ട്രിക്ട് സ്‌പോർട്സ് കൗൺസിൽ സെക്രട്ടറി ഷിനിത് പാട്യം, കണ്ണൂർ യൂണിവേഴ്സിറ്റി ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. കെ.വി.അനൂപ് , പി.ടി.എ വൈസ് പ്രസിഡന്റ് കെ.വി. ജയരാജൻ, ഐ.ക്യു.എ.സി ഓർഡിനേറ്റർ ഡോ.കെ.പി.പ്രശാന്ത്, മുൻ പ്രിൻസിപ്പലും കായിക വിഭാഗം മേധാവിയുമായ ഡോ. പി.കെ. ജഗന്നാഥൻ, മുൻ പ്രിൻസപ്പലും അസോസിയേറ്റ് പ്രൊഫസറുമായ ഡോ. എം.കെ.രാധാകൃഷ്ണൻ, ഓഫീസ് സൂപ്രണ്ട് കെ.പ്രകാശൻ, കോളജ് യൂണിയൻ ചെയർമാൻ സി.വി.അതുൽ എന്നിവർ സംസാരിച്ചു. സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ഡോ.എം.പി.ഷനോജ് സ്വാഗതവും പൊളിറ്റിക്കൽ സയൻസ് മേധാവി ടി.വി.ശ്രീനിഷ് നന്ദിയും പറഞ്ഞു. മികച്ച കായിക പ്രതിഭകൾക്കുള്ള കായ്യത്ത് സുകുമാരൻ എൻഡോവ്‌മെന്റ് വിതരണവും ചടങ്ങിൽ നടന്നു.