yoga

ചെറുവത്തൂർ : ജില്ലാ യോഗ അസോസിയേഷൻകേരള സ്‌പോർട്‌സ് കൗൺസിൽ എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ യോഗാചാമ്പ്യൻഷിപ്പ് 31ന് ചെറുവത്തൂരിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എട്ടു വയസുമുതൽ എല്ലാവർക്കും പങ്കെടുക്കാം. പതിനാല് വിഭാഗങ്ങളിലാണ് മത്സരം. യോഗ ഫെഡറേഷൻ തയ്യാറാക്കിയിട്ടുള്ള പത്ത് ആസനങ്ങളാണ് ഓരോ വിഭാഗത്തിലും അവതരിപ്പിക്കേണ്ടത്. കൂടാതെ ആർട്ടിസ്‌റ്റിക്ക്‌ സിംഗിൾ, ആർട്ടിസ്റ്റിക്‌ പെയർ, റുഥമിക്‌ പെയർ, റുഥമിക്‌ പെയർ ഫ്രീ ഫ്ലോ, യോഗ ഡാൻസ്‌ എന്നീ വിഭാഗങ്ങളിലും മത്സരം നടക്കും. അസോസിയേഷനിൽ റജിസ്റ്റർ ചെയ്‌ത അംഗീകൃത ക്ലബ്ബുകൾ, സ്‌കൂളുകൾ, വ്യക്തികൾ എന്നിവർക്ക് മത്സരത്തിൽ പങ്കെടുക്കാം. സംഘാടകസമിതി രൂപീകരണ യോഗം പതിനാലിന് വൈകുന്നേരം 4.30ന് ചെറുവത്തൂർ എ.കെ.ജി ഭവനിൽ നടക്കും. ഫോൺ: 9495654737, 9847349672, 9847563289. വാർത്താ സമ്മേളനത്തിൽ പി.പി. സുകുമാരൻ, കെ.വി.ഗണേഷ്‌ എന്നിവർ പങ്കെടുത്തു