
തളിപ്പറമ്പ്: പൊലീസ് പീഡിപ്പിക്കുന്നുവെന്നാരോപിച്ച് വ്യാപാരികൾ തളിപ്പറമ്പിൽ വ്യാപാരികൾ പ്രക്ഷോഭത്തിന്. ന്യൂസ് കോർണർ ജംഗ്ഷൻ മുതൽ മൂത്തേടത്ത് ഹൈസ്കൂൾ വരെയുള്ള റോഡിൽ സാധനം വാങ്ങാൻ എത്തുന്നവരുടെ വാഹനം പോലും നിർത്താൻ അനുവദിക്കുന്നില്ലെന്നാണ് വ്യാപാരികളുടെ ആരോപണം. നിരവധി തവണ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും പൊലീസ് പ്രതികാരബുദ്ധിയോടെ പെരുമാറുകയാണെന്ന് വ്യാപാരി നേതാവ് കെ.എസ്.റിയാസ് ആരോപിച്ചു. എന്നാൽ ഇതിന്റെ സമീപത്തുള്ള എല്ലാ റോഡിലും തലങ്ങും വിലങ്ങുമായി ദിവസം മുഴുവനും വാഹനങ്ങൾ നിർത്തിയിടുന്നതിനെതിരെ യാതൊരു നടപടിയും പൊലീസ് എടുക്കുന്നില്ലെന്നും വ്യാപാരികൾ കുറ്റപ്പെടുത്തുന്നു.
അതുപോലെ സാധനം വാങ്ങാൻ വരുന്നവരെയും പീഡിപ്പിക്കുന്ന അവസ്ഥയാണ് നിലവിൽ.ഇത്തരത്തിൽ വ്യാപാരികളെ പീഡിപ്പിക്കുന്നത് തുടർന്നാൽ സമരപരിപാടിയിലേയ്ക്ക് പോകുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വ്യാപാരികൾ മുന്നറിയിപ്പ് നൽകി.