പഴയങ്ങാടി:കെ എസ് ടി പി റോഡിൽ പഴയങ്ങാടി പാലത്തിലെ സോളാർ തെരുവ് വിളക്ക് അജ്ഞാത വാഹനമിടിച്ച് തകർന്നു.ഇന്നലെ പുലർച്ചയോടെയാണ് വാഹനമിടിച്ച് വിളക്ക് പാലത്തിലേക്ക് ചെരിഞ്ഞു വീണത്.കെ.എസ്.ടി.പി റോഡിലെ പല ഇടങ്ങളിലും വാഹനം ഇടിച്ച് വിളക്കുകളും സിഗ്നലുകളും തകർന്നിട്ടുണ്ട്.റോഡിനോട് ചേർന്ന് അശാസ്ത്രീയമായാണ് ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്.ഇതുമൂലം വാഹനങ്ങൾ റോഡ് അരികിനോട് ചേർന്ന് പോകുമ്പോൾ തട്ടുന്നത് പതിവാണ്.തെരുവ് വിളക്കുകൾ കാത്താത്തത് പാലത്തിലൂടെയുള്ള രാത്രികാല യാത്ര ദുഷ്‌കരമാക്കുന്നു. താവം മേൽപ്പാലത്തിൽ നിരനിരയായി തെരുവ് വിളക്കുകളുണ്ടെങ്കിലും ഒന്നും നിലവിൽ കത്തുന്നില്ല.എസ് വളവോട് കൂടിയ പാലത്തിൽ വെളിച്ചമില്ലാത്തത് വലിയ അപകടങ്ങളെ ക്ഷണിച്ചുവരുത്തലാണെന്ന് നാട്ടുകാർ പറയുന്നു.പാലത്തിൽ സമീപകാലത്തുണ്ടായ അപകടത്തിൽ ഒരു യുവാവിന്റെ ജീവൻ നഷ്ടപ്പെട്ടിരുന്നു.കെ എസ് ടി പി റോഡിലും തെരുവ് വിളക്കുകൾ അധികവും പ്രവർത്തനരഹിതമാണ് .