കണ്ണൂർ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധയിടങ്ങളിൽ രൂപപ്പെട്ട വെള്ളക്കെട്ടുകൾ ഒഴിവാക്കുന്നതിനും ഭാവിയിൽ വെള്ളക്കെട്ട് ഉണ്ടാകുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിനുമായി ദേശീയപാത അതോറിറ്റി ഒഫ് ഇന്ത്യയുടെ നാല് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ജില്ലയിൽ രണ്ട് റീച്ചുകളിലായാണ് ദേശീയപാതയുടെ പ്രവർത്തനങ്ങൾ നടക്കുന്നത്.
കരിവെള്ളൂർ മുതൽ തളിപ്പറമ്പ് കുറ്റിക്കോൽ വരെയുള്ള റീച്ച്: ബന്ധപ്പെടേണ്ട ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥൻ: ഹർക്കേഷ് സൈറ്റ് എൻജിനീയർ, രാമചന്ദ്രൻ: ഫോൺ: 9747727374. തളിപ്പറമ്പ് കുറ്റിക്കോൽ മുതൽ മുഴപ്പിലങ്ങാട് വരെയുള്ള റീച്ച്: ബന്ധപ്പെടേണ്ട ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥൻ: സുശാന്ത് സൈറ്റ് എൻജിനിയർ, ശ്യാംലാൽ ഫോൺ: 7026223355.