കേളകം: ഭൂമിയിലും വീടുകൾക്കും വ്യാപക വിള്ളൽ ഉണ്ടായ ശാന്തിഗിരി കൈലാസംപടി പ്രദേശങ്ങൾ
ഇരിട്ടി തഹസിൽദാറുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘവും കേളകം പഞ്ചായത്ത് ഭരണസമിതിയും സന്ദർശിച്ചു. വിള്ളൽ സംഭവിച്ച റോഡ്, വീട്, കൃഷി ഭൂമി എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്. തഹസിൽദാർ സി.വി. പ്രകാശന്റെ നേതൃത്വത്തിലുള്ള റവന്യൂസംഘം, കേളകം വില്ലേജ് ഓഫീസർ ഇൻ ചാർജ്ജ് ജോമോൻ, കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കുറ്റ്, പഞ്ചായത്തംഗങ്ങളായ സജീവൻ പാലുമ്മി, ജോണി പാമ്പാടി, ബിജു പൊരുമത്തറ, ബിനു മാനുവൽ, പഞ്ചായത്ത് സെക്രട്ടറി വിനോദ് തുടങ്ങിയവർ സ്ഥലത്തെത്തി.
ജില്ലാ കളക്ടർ അടുത്ത ദിവസം സ്ഥലം സന്ദർശിക്കുമെന്നും ഭീഷണി നേരിടുന്ന പ്രദേശവാസികളെ പുനരധിവസിപ്പിക്കാൻ നടപടിയുണ്ടാവുമെന്നും, അത്യാവശ്യ ഘട്ടമുണ്ടായാൽ പ്രദേശവാസികളെ ക്യാമ്പുകളിലേക്ക് മാറ്റുമെന്നും പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് പറഞ്ഞു.