
തളിപ്പറമ്പ്: കിണറ്റിൽ വീണ പോത്തിനെ തളിപ്പറമ്പ് ഫയർഫോഴ്സ് രക്ഷപ്പെടുത്തി. കൊയ്യം പെരി തലേരി മേനോൻ മൊട്ടയിൽ ആണ് സംഭവം വളക്കൈ ചോലക്കുണ്ട് കെ.പി.മുഹമ്മദ് ബഷീറിന്റെ ഉടമസ്ഥതയിലുള്ള പോത്താണ് വളക്കൈയിൽ നിന്ന് വിരണ്ടോടിയത്. രണ്ടര ക്വിന്റലോളം തൂക്കം വരുന്ന പോത്ത് പെരുന്തലേരിയിലെ എ.കെ.ലക്ഷ്മിയുടെ കിണറ്റിൽ വീഴുകയായിരുന്നു.
25 അടി താഴ്ചയും 10 അടി വെള്ളവും ഉള്ള ആൾമറയില്ലാത്ത പഴയ കിണറാണിത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്റ്റേഷൻ ഓഫീസർ സി.പി.രാജേഷിന്റെ നേതൃത്വത്തിൽ തളിപ്പറമ്പിൽ നിന്ന് . ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. അക്രമ സ്വഭാവം കാണിച്ച പോത്തിനെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഏറെ പണിപ്പെട്ടാണ് പുറത്തെത്തിച്ചത്. സേനാംഗങ്ങളായ ടി.വി.പ്രകാശൻ, ടി.വി.രജീഷ് കുമാർ, ശ്രീകാന്ത് പവിത്രൻ, പി.വി.ഗിരീഷ്, വി.ആർ.നന്ദഗോപാൽ, പി.ചന്ദ്രൻ, എം.ഭാസ്കരൻ എന്നിവരും ഫയർഫോഴ്സ് സംഘത്തിലുണ്ടായിരുന്നു.