കൂത്തുപറമ്പ്: ബൈക്കിൽ സഞ്ചരിച്ച് കാൽനടയാത്രക്കാരിയുടെ പണവും സ്വർണ്ണവുമടങ്ങിയ ബാഗ് കവർന്ന സംഭവത്തിൽ രണ്ടു പേരെ കണ്ണവം പൊലീസ് പിടികൂടി. തളിപ്പറമ്പ് മുയ്യം സ്വദേശി മുഹമ്മദ് സഹിൽ (22) , ധർമ്മശാലയിലെ കെ വി ആദർശ് (22) എന്നിവരാണ് പിടിയിലായത്. ചിറ്റാരിപ്പറമ്പിനടുത്ത പൂവ്വത്തിൻ കീഴിൽ വച്ചായിരുന്നു സംഭവം.

റോഡരുകിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രീയുടെ ബാഗാണ് ബൈക്കിലെത്തിയ പ്രതികൾ കവർന്നത്. ബാഗിൽ നിന്നും സ്വർണ്ണവും , പണവും പ്രതികൾ കൈക്കലാക്കുകയായിരുന്നു. റോഡരുകിൽ സ്ഥാപിച്ച സിസി ടി വി യിൽ നിന്നാണ് പ്രതികളെപ്പറ്റി സൂചന കിട്ടിയിരുന്നത്. കണ്ണവം പൊലീസ് ഇൻസ്പെക്ടർ എം.സജിത്ത് ആണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കി.