mavunkl-vellakkeet-mp

കാഞ്ഞങ്ങാട്: ദേശീയപാത നിർമ്മാണത്തെ തുടർന്ന് വെള്ളം ഒഴുകിപ്പോകാൻ വഴിയില്ലാതെ കെട്ടി നിന്ന മാവുങ്കാൽ പ്രദേശം കെ.രാജ്‌മോഹൻ ഉണ്ണിത്താൻ എംപി സന്ദർശിച്ചു. ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി റോഡ് മണ്ണിട്ട് മൂടിയതോടെയാണ് വെള്ളം പോകാൻ വഴിയില്ലാതെയായത്. ദേശീയ പാതയിലും സമീപത്തെ റോഡുകളിലും വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കാൽനടയാത്രക്കാരും സ്‌കൂൾ കുട്ടികളും ഏറെ പ്രയാസമനുഭവിച്ചു വരികയായിരുന്നു.
രാം നഗർ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയെ സ്ഥിതിഗതികൾ ബോധ്യപ്പെടുത്തി.പഞ്ചായത്ത് മെമ്പർമാരായ സിന്ധു ബാബു, ശ്രീദേവി, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ സുകുമാരൻ നായർ, പ്രഭാകരൻ കരിച്ചേരി, ശിവശങ്കരൻ നായർ, പി.വി.ശ്രീധരൻ, രാജൻ മീങ്ങോത്ത്, മാധവൻ നമ്പ്യാർ, ഡോ.സുകുമാരൻ എന്നിവർ എം.പി.യെ വിവരങ്ങൾ ബോധ്യപ്പെടുത്തി. ഉമേശൻ കാട്ടുകുളങ്ങര, ദിനേശൻ മൂലക്കണ്ടം, വിമല കുഞ്ഞികൃഷ്ണൻ, സരേശൻ, എന്നിവർ സന്നിഹിതരായിരുന്നു.