hindu-ikyavedi-vatsan-thi

കാഞ്ഞങ്ങാട്: കേരളം മത തീവ്രവാദികളുടെ നാടായി മാറിയെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി പറഞ്ഞു. വ്യാപാര ഭവനിൽ കേരളം താലിബാസിനത്തിലേക്കെന്നോ എന്ന വിഷയത്തിൽ ഹിന്ദു ഐക്യവേദി ജില്ലാ കമ്മിറ്റി നടത്തിയ സെമിനാറിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എസ്.ഡി.പി.ഐ, പോപ്പുലർഫ്രണ്ട് പോലുള്ള മത തീവ്രവാദ സംഘടനകളെ ഇടതുവലതു മുന്നണികൾ തങ്ങളുടെ ഒപ്പം ചേർത്തിട്ടുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇതാണ് ഈ ശക്തികൾക്ക് വളരാൻ പ്രേരകമായത്. സെമിനാറിൽ അഡ്വ.കെ.കരുണാകരൻ നമ്പ്യാർ ആമുഖ ഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ഗോവിന്ദൻ കൊട്ടോടി അദ്ധ്യക്ഷത വഹിച്ചു. അരവിന്ദൻ മാണിക്കോത്ത്, മാധവൻ പയ്യാവൂർ, അജയകുമാർ നെല്ലിക്കാട്ട് എന്നിവർ പ്രസംഗിച്ചു. എസ്.പി.ഷാജി സ്വാഗതവും കുഞ്ഞിരാമൻ കേളോത്ത് നന്ദിയും പറഞ്ഞു.