
മട്ടന്നൂർ:മണക്കായി റോഡിൽ ബാവോട്ടുപാറ കുഴിക്കൽ സ്കൂളിന് മുന്നിലെ കുഴിയിലേക്ക് കാർ മറിഞ്ഞു രണ്ട് പേർക്ക് പരിക്ക്. ഉരുവച്ചാലിൽ നിന്ന് മണക്കായിലേക്ക് പോവുകയായിരുന്ന മണക്കായി പാറേക്കാട്ടിലെ സക്കരിയ (28) ,മുഹമ്മദ് നിഹാൽ (21) എന്നിവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. സക്കറിയയെ ഉരുവച്ചാൽ ഐ.എം.സി ആശുപത്രിയിലും നിഹാലിനെ തലശ്ശേരി സഹകരകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചക്ക് മുന്ന് മണിയോടെയാണ് അപകടം.മണക്കായി റോഡ് നവീകരണ പ്രവൃത്തി നടക്കുന്ന റോഡിൽ ഓവുചാൽ നിർമ്മിക്കാൻ വേണ്ടി എടുത്ത കുഴിയിലാണ് കാർ മറിഞ്ഞത്. ഓവുചാൽ പണിയുന്ന സ്ഥലത്ത് മുന്നറിയിപ്പ് ബോർഡ് വെക്കാത്തതാണ് അപകടത്തിന് കാരണം. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കവെയാണ് അപകടത്തിൽപ്പെട്ടത്. റോഡിൽ പലയിടങ്ങളിലും ഓവുചാൽ പണിയാൻ കുഴി എടുത്തെങ്കിലും പ്രവൃത്തി ഇഴഞ്ഞു നീങ്ങുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.