
കണ്ണൂർ:മരുന്നിനു പോലും മരുന്നില്ലാത്ത സർക്കാർ ആശുപത്രികൾ വെറും നോക്കുകുത്തികളായി മാറുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ:മാർട്ടിൻ ജോർജ്ജ് പറഞ്ഞു. മരുന്നെവിടെ സർക്കാരെ എന്ന മുദ്രാവാക്യവുമായി മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി കണ്ണൂർ ജില്ലാ ആശുപത്രിക്ക് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . പ്രഭാത് ജംഗ്ഷനിൽ നിന്നും പ്രകടനമായെത്തിയ ധർണ മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രജനി രമാനന്ദ് അദ്ധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുനിജ ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി ഡി.സി.സി സെക്രട്ടറി സി.ടി.ഗിരിജ, അത്തായി പദ്മിനി, ഇ.പി.ശ്യാമള, കെ.പി.വസന്ത, ടി.പി.വല്ലി എന്നിവർ പ്രസംഗിച്ചു. എം.ഉഷ സ്വാഗതവും കെ.കെ.രതി നന്ദിയും പറഞ്ഞു. ശർമിള തലശ്ശേരി, ഇന്ദിര മമ്പറം, ശ്രീലത, ശ്രീജ ആരമ്പൻ,അനിത കീഴല്ലൂർ എന്നിവർ നേതൃത്വം നൽകി.