കണ്ണൂർ: സമൂഹത്തിന്റെ ആരോഗ്യകരമായ മുന്നോട്ട് പോക്കിന് വ്യക്തികളുടെ ഭൗതിക വികാസത്തിനൊപ്പം മാനസിക വികാസവും വേണമെന്ന് സ്വാമി ഉദിത് ചൈതന്യ. കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ ആർഷസംസ്‌കാര ഭാരതി സംഘടിപ്പിച്ച മഹാഭാരത ജ്ഞാനസത്സംഗത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മനുഷ്യമനസ്സ് ഇന്ന് അസ്വസ്ഥമാണ്. ശാസ്ത്ര സാങ്കേതിക മേഖലയിൽ നാം ഏറെ മുന്നോട്ട് പോകമ്പോഴും ആധ്യാത്മികമായി നാം മുന്നോട്ട് പോകുന്നണ്ടോ എന്ന് ചിന്തിക്കണം. ആർഭാട ജീവിതം നയിക്കാൻ പണമുണ്ടാക്കാനുള്ള ഓട്ടത്തിലാണ് യുവതലമുറ. ജീവിത വീക്ഷണം വിശാലമാവാതെ അവനവനിലേക്ക് ചുരുങ്ങിപ്പോവുകയാണ് പലരുമെന്നും അദ്ദേഹം പറഞ്ഞു. ആർഷ സംസ്‌കാര ഭാരതി ജില്ലാ പ്രസിഡന്റ് അഡ്വ.എം.എ. ഷജിത്ത് അദ്ധ്യക്ഷത വഹിച്ചു. വാഗ്‌ദേവി പുരസ്‌കാരം നേടിയ ആർഷ സംസ്‌കാര ഭാരതി ദേശീയ പ്രസിഡന്റ് കെ.എൻ. രാധാകൃഷ്ണൻ . ശ്രീകൃഷ്ണ സേവാ പുരസ്‌കാരം നേടി മുരളീധര വാര്യർ എന്നിവരെ ആദരിച്ചു. പ്രവീൺ പനോന്നേരി സംബന്ധിച്ചു. മുരളീധര വാര്യർ സ്വാഗതം പറഞ്ഞു.