ചെറുവത്തൂർ: സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ യു.ഡി.എഫും ബി.ജെ.പിയും നടത്തുന്ന നുണപ്രചരണങ്ങളെ തുറന്നുകാട്ടാൻ സി.പി.എം സംഘടിപ്പിക്കുന്ന
ചെറുവത്തൂർ ഏരിയാ വാഹന പ്രചരണ ജാഥ കാരിയിൽ ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.കെ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗം സി പ്രഭാകരൻ, ജാഥാലീഡർ കെ. പി.വത്സലൻ, മാനേജർ കെ.സുധാകരൻ എന്നിവർ സംസാരിച്ചു. രാമചന്ദ്രൻ തുരുത്തി സ്വാഗതം പറഞ്ഞു. ജാഥ 16ന് രാവിലെ പത്തിന് പര്യടനം ആരംഭിക്കും. ജാഥ ഇന്ന് രാവിലെ 10ന് അച്ചാന്തുരുത്തി, കാവുംചിറ, കാടങ്കോട്, അമ്പലത്തേര, മയിച്ച, വിവി നഗർ, പെൺമാലം, കൽനട, വെള്ളാട്ട്, പട്ടണത്തിന്റെ പര്യടനത്തിനുശേഷം അരയാലിന് കീഴിൽ സമാപിക്കും.