കണ്ണൂർ: കാനഡയിൽ ജോലി വാഗ്ദാനം ചെയ്തു ചിറക്കൽ സ്വദേശികളിൽ നിന്നും ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ കൊല്ലം സ്വദേശിക്കെതിരെ കോടതി നിർദ്ദേശ പ്രകാരം വളപട്ടണം പൊലീസ് കേസെടുത്തു. ചിറക്കൽ സ്വദേശി പ്രണവിന്റെയും സൃഹൃത്തുക്കളുടെയും പരാതിയിലാണ് സോമു സോമരാജിനെതിരെ കേസെടുത്തത്. പ്രണവിന്റെയും സുഹൃത്തിന്റെയും കൈയിൽ നിന്ന് 8.2ലക്ഷം രൂപ ഇയാൾ തട്ടിയെടുത്തുവെന്നാണ് പരാതി. ഇവരുടെ പാസ്‌പോർട്ടും കുറ്റാരോപിതൻ തടഞ്ഞുവച്ചുവെന്ന പരാതിയുണ്ട്.

2019ലാണ് കേസിനാസ്പദമായ സംഭവം. തവണകളായാണ് പരാതിക്കാർ പണം നൽകിയത്. പാസ്പോർട്ട് ആവശ്യപ്പെട്ടപ്പോൾ അതും കൈമാറി. എന്നാൽ മാസങ്ങൾക്ക് ശേഷവും വിസ അയച്ചു നൽകിയില്ലെന്ന് പരാതിയിൽ പറയുന്നു. സോനു സോമരാജിനെതിരെ വിവിധ ജില്ലകളിൽ സമാന കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.