thaft

തളിപ്പറമ്പ് : എയർ കണ്ടീഷണറിൽ നിന്ന് കടകളുടെ പുറത്ത് സ്ഥാപിച്ച ഔട്ടറിലേയ്ക്കുള്ള കേബിളിൽ നിന്ന് ചെമ്പുകമ്പി മോഷ്ടിക്കുന്നതായി പരാതി . കഴിഞ്ഞ ദിവസങ്ങളിൽ തളിപ്പറമ്പിലെ നിരവധി കടകളിൽ നിന്ന് ചെമ്പ് കമ്പി മോഷണം പോയി. മൂത്തേടത്ത് ഹൈസ്കൂളിന് സമീപത്തെ ഐസ്ക്രീം കട, റെഡിമെയ്ഡ് ഷോപ്പ് ഫാൻസി കട, വസ്ത്രാലയം എന്നിവിടങ്ങളിൽ നിന്നാണ് ചെമ്പ് കമ്പി മോഷ്ടിക്കപ്പെട്ടത്.

രാത്രി കാലത്താണ് മോഷണം നടക്കുന്നത്. രാവിലെ എ.സി പ്രവർത്തിക്കാത്തത് പരിശോധിച്ചപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ഇതിന് പുറമെ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ സ്ഥാപനത്തിന് പുറത്ത് സ്ഥാപിച്ച മോട്ടോർ അഴിച്ചുകൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്.വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികൾ ഇതുസംബന്ധിച്ച് തളിപ്പറമ്പ് പൊലീസിൽ പരാതി നൽകി.