cpz-panchayath
വിയറ്റ്നാം സൂപ്പർ ഏർലി പ്ലാവിൻ തൈകളുടെ വിതരണം ചെറുപുഴ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.ബാലകൃഷ്ണൻ നിർവ്വഹിക്കുന്നു.

ചെറുപുഴ: ചെറുപുഴ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കാർഷിക സെമിനാറിനോടനുബന്ധിച്ച് വിയറ്റ്നാം സൂപ്പർ ഏർലി പ്ലാവിൻ തൈകൾ വിതരണം ചെയ്തു. രജിസ്റ്റർ ചെയ്ത 70 കർഷകർക്കാണ് 50 ശതമാനം സബ്സിഡി നിരക്കിൽ പ്ലാവിൻതൈകൾ വിതരണം ചെയിതത്. യോഗത്തിൽ ഗ്രാമീണ വായനശാലാ പ്രസിഡൻ്റ് വി.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ചെറുപുഴ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. ജോയി യോഗം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. ബാലകൃഷ്ണൻ പ്ലാവിൻ തൈകൾ വിതരണം ചെയ്തു. ചെറുപുഴ കൃഷിഭവൻ ക്യഷി ഓഫീസർ എ. രജീന ക്ലാസ് നയിച്ചു. വായനശാലാ സെക്രട്ടറി കെ.ദാമോദരൻ , വി.എൻ. ഗോപി, അസിസ്റ്റൻറ് കൃഷി ഓഫീസർ ലേഖ എന്നിവർ പ്രസംഗിച്ചു.