sdeer
പിണറായി എൻ.ഇ. ബാലറാം പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച ബാലറാം അനുസ്മരണ സമ്മേളനത്തിൽ എൻ. ഇ സുധീർ മുഖ്യപ്രഭാഷണം നടത്തുന്നു

പിണറായി: ധിഷണ സമൂഹത്തിന്റെ മാറ്റത്തിന് ഉപയോഗിച്ച മനീഷിയായിരുന്നു ബാലറാമെന്ന് പ്രമുഖ കോളമിസ്റ്റ് എൻ.ഇ.സുധീർ അഭിപ്രായപ്പെട്ടു. ബാലറാം ഓർമ്മ ദിനത്തിൽ പിണറായി എൻ.ഇ. ബാലറാം പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച ബാലറാം അനുസ്മരണ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജ്ഞാന രശ്മികൾ സദാ പ്രസരിപ്പിച്ച സമഗ്രതയുള്ള നേതാവായിരുന്നു അദ്ദേഹം. വായനയിൽ അനിതരസാധാരണമായ സമർപ്പണം കാട്ടിയ ബാലറാമിന്റെ ഗ്രന്ഥങ്ങൾ ശ്രദ്ധേയമായങ്ങളായിരുന്നു. തീഷ്ണമായ ശാസ്ത്ര അന്വേഷിയായിരുന്ന ബാലറാം ഇന്ത്യയിൽ വരാനിരിക്കുന്ന വർഗ്ഗീയതയുടെ ആപത്തിനെ മുൻകൂട്ടി കണ്ട് മുന്നറിയിപ്പ് നൽകിയ ദാർശനികനും നേതാവുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സി.പി.ഐ. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.എൻ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.എൻ.വി. രമേശൻ, സി.എൻ. ഗംഗാധരൻ ,എം.മഹേഷ് കുമാർ എന്നിവർ സംസാരിച്ചു.