കാഞ്ഞങ്ങാട്: കരുവാച്ചേരി ബാലകൃഷ്ണൻ നായർ സാംസ്കാരിക വേദി എസ്.എസ്.എൽ.സി, പ്ലസ് ടു യൂണിവേഴ്സിറ്റി പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ ആദരിച്ചു. സംഗീതജ്ഞൻ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി സെക്രട്ടറി എം. അസിനാർ ഉദ്ഘാടനം ചെയ്തു. പ്രവീൺ തോയമ്മൽ അദ്ധ്യക്ഷത വഹിച്ചു. എൻ.കെ രത്നാകരൻ, വി.വി സുധാകരൻ, എ. മോഹനൻ നായർ, വി.വി ശോഭ, സി.എച്ച് സുബൈദ, സുരേഷ് ബാബു, എച്ച്. ബാലൻ, സുരേഷ് പെരിയങ്ങാനം, ദിനേശൻ മൂലക്കണ്ടം, സുജിത് പുതുക്കൈ, ചന്ദ്രൻ ഞാണിക്കടവ് തുടങ്ങിയവർ സംസാരിച്ചു. കെ.പി മോഹനൻ സ്വാഗതം പറഞ്ഞു.