രാജപുരം: മലയോരത്ത് കൂടുതൽ കേന്ദ്രങ്ങളിൽ പച്ചത്തേങ്ങ സംഭരണം ആരംഭിക്കണമെന്ന് കർഷക സംഘം രാജപുരം വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം കർഷക സംഘം ജില്ലാ ട്രഷറർ പി.ആർ ചാക്കോ ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് കെ.എ പ്രഭാകരൻ അദ്ധ്യക്ഷനായി. എം.ജെ ലൂക്കോസ് രക്തസാക്ഷി പ്രമേയവും ഇ. രാജി അനുശോചന പ്രമേയവും വില്ലേജ് സെക്രട്ടറി പി. രാധാകൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ഏരിയ കമ്മിറ്റിയംഗം സി. നാരായണൻ സംസാരിച്ചു. എ.കെ രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: കെ.എ പ്രഭാകരൻ (പ്രസിഡന്റ്), കെ. കാർത്യായനി, എം.ജെ ലൂക്കോസ് (വൈസ് പ്രസിഡന്റ്), പി. രാധകൃഷ്ണൻ (സെക്രട്ടറി), എ.എം ജെയിംസ്, എം.സി തോമസ് (ജോയിന്റ് സെക്രട്ടറി), കെ.സി ഷാജി (ട്രഷറർ).