photo
പുതിയങ്ങാടിയിൽ വെള്ളക്കെട്ടിന് നടുവിലായ വീടുകളിലൊന്ന്

പഴയങ്ങാടി: മാടായി പഞ്ചായത്തിലെ പതിനാറാം വാർഡായ പുതിയങ്ങാടി പി.വി. ഐസ് പ്ലാന്റിന് പിൻവശത്തെ ആറിലേറെ കുടുംബങ്ങൾ വീടിന് ചുറ്റും രൂപപ്പെട്ട വെള്ളക്കെട്ടിൽ വലയുന്നു. മഴ വെള്ളം ഒഴുകി പോകുന്ന വഴി തടസപ്പെടുത്തി സ്വകാര്യ വ്യക്തി മതിൽ കെട്ടിയതാണ് പ്രശ്നത്തിന് കാരണമെന്ന് പറയുന്നു. ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. വെള്ളക്കെട്ട് കാരണം വൈദ്യുതി ബന്ധം പോലും പകൽ സമയങ്ങളിൽ വിച്ഛേദിച്ചിരിക്കുകയാണ് ഇവർ.

പഞ്ചായത്തിലും മറ്റും പരാതി നൽകിയിരുന്നുവെങ്കിലും പ്രശ്ന പരിഹാരം കാണാൻ ഇതുവരെ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ശക്തമായി മഴ പെയ്താൽ വീടിനകത്തേക്കും വെള്ളം കയറി ഉറങ്ങാൻ പോലും കഴിയാറില്ലെന്ന് ഇവിടുത്തെ വീട്ടുകാരി പി.കെ സുമയ്യ പറഞ്ഞു. സുമയ്യയുടെ മകൾ ആറാം ക്ലാസുകാരി ഫാത്തിമയ്ക്ക് ഈ വെള്ളക്കെട്ട് നീന്തി വേണം സ്കൂളിലേക്ക് പോകണമെങ്കിൽ. സമീപത്തെ കെ.വി. അസ്മ, കെ.വി സുഹറ, പി.കെ റാബിയ, ടി. താഹിറ, ടി. ആബിദ എന്നിവർക്കും വെള്ളക്കെട്ട് നീന്തിവേണം വീടിന് പുറത്തെത്താൻ.