കണ്ണൂർ: കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോ. ജില്ലാ സമ്മേളനത്തിന് മുന്നോടിയായി നടത്തിയ സൗഹൃദ ഫുട്‌ബാൾ മത്സരത്തിൽ കണ്ണൂർ എക്‌സൈസ് ടീം ജേതാക്കളായി. പള്ളിക്കുന്ന് ടർഫിൽ നടന്ന മത്സരത്തിൽ ഐ.എം.എ കണ്ണൂരിനെയാണ് പരാജയപ്പെടുത്തിയത്. കണ്ണൂർ പ്രസ് ക്ലബ്, പ്രിസൺ കണ്ണൂർ ടീമുകളും മത്സരത്തിൽ പങ്കെടുത്തു. അന്തർദേശീയ ഫുട്‌ബാൾതാരം സി.കെ. വിനീത് ഉദ്ഘാടനം ചെയ്തു. അസി.എക്‌സൈസ് കമ്മീഷണർ ടി. രാഗേഷ് സമ്മാനദാനം നടത്തി.