കണ്ണൂർ :ആഗസ്ത് ഒന്ന് മുത ൽ ഒൻപത് വരെ ജപ്പാനിലെ ഒക്കിനാവയിൽ നടക്കുന്ന ഒക്കിനാവ കരാത്തെ വേൾഡ് ടൂർണമെന്റിൽ ക്യോഷി കെ .വി.മനോഹരൻ റഫറിയായി പങ്കെടുക്കും . ഉച്ചിറിയു കരാത്തെയിൽ ജപ്പാനിൽ നിന്നും ഏഴാമത് ഡിഗ്രി ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുള്ള ഇദ്ദേഹം ഉച്ചിറിയു കരാത്തെയുടെ ഇന്ത്യയിലെ മുഖ്യ പരിശീലകൻ , ഓൾ കേരള കരാത്തെ അസോസിയേഷൻ ജനറൽസെക്രട്ടറി , ഒക്കിനാവ കരാത്തെ ഡോ കൊബുഡോ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ,വേൾഡ് ഓൾ കരാത്തെ ഫെഡറേഷൻ പ്രസിഡന്റ്, കരാത്തെ ടൈംസ് ആയോധന കലാ മാസികയുടെ പത്രാധിപർ ,കണ്ണൂർ ജില്ലയിലെ കൂടാളിയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ പ്രഥമ ഉച്ചിറിയു കരാത്തെ സ്‌കൂളിന്റെ സ്ഥാപകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.മുണ്ടേരി പഞ്ചായത്തിലെ കാഞ്ഞിരോട് സ്വദേശിയാണ് , റോജാ മനോഹരൻ ഭാര്യയാണ്,കരാത്തെ പരിശീലകരായ രോഹിത് മനോഹരൻ ,ഹരിതാ മനോഹരൻ എന്നിവർ മക്കളാണ്.