
പഴയങ്ങാടി:റെയിൽവെ മുത്തപ്പൻ ക്ഷേത്രം ഒഴിയണമെന്ന റെയിൽവെയുടെ ഉത്തരവ് റദ്ദ് ചെയ്യണമെന്ന് സി.പി.എം മാടായി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.റെയിൽവേയുടെ അധീനതയിലുള്ള ഭൂമി കൈയേറി കൈവശം വച്ചു എന്നാരോപിച്ചാണ് ക്ഷേത്രത്തെ തകർക്കാനുള്ള ഈ നീക്കം.
ഇത് അപലപനീയമാണ്. കണ്ണൂർ ഉൾപ്പടെ ഉത്തര മലബാറിലെ മിക്കവാറും സ്റ്റേഷനുകളിൽ അനുബന്ധമായി ദശകങ്ങളായി മുത്തപ്പൻ ക്ഷേത്രമുണ്ട്. ഈ ക്ഷേത്രങ്ങളിൽ നാട്ടുകാരുടെ കമ്മിറ്റിയല്ല പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. എന്നാൽ ആചാരാനുഷ്ഠാനങ്ങൾ നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിവരുന്നുണ്ട്. വിശ്വാസികൾക്ക് തുടർന്നും മുത്തപ്പൻ ക്ഷേത്രം ആരാധന നടത്താനുള്ള നിലയുണ്ടാകണം. ക്ഷേത്രത്തെ ഇല്ലാതാക്കാനുള്ള ഏത് നീക്കത്തെയും വിശ്വാസികളെ അണിനിരത്തി ചെറുക്കുമെന്നും ക്ഷേത്രം നിലനിർത്തി സംരക്ഷിക്കണമെന്നും ആശ്യപ്പെട്ട് സി.പി.എം മാടായി ലോക്കൽ കമ്മിറ്റി റയിൽവെ അധികാരികൾക്കും ജനപ്രതിനിധികൾക്കും നിവേദനം നൽകി.