cpz-chakka
വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ 'ചക്ക ഫെസ്റ്റ് '

ചെറുപുഴ: ചെറുപുഴ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചത്. സ്കൂളിലെ ഇക്കോ ക്ലബിന്റെയും, സോഷ്യൽ ക്ലബിന്റെയും നേതൃത്വത്തിലായിരുന്നു ഫെസ്റ്റ്. ചക്കക്കുരു, ചക്കയുടെ ചകിണി, ചക്കചുള, ചക്കയുടെ മടൽ ഉൾപ്പെടെ ഉപയോഗിച്ചുള്ള ചക്ക പായസം, ചക്ക ബിരിയാണി, ചക്ക പുട്ട്, ചക്ക കേക്ക് തുടങ്ങി അഞ്ഞൂറോളം ചക്ക വിഭവങ്ങളാണ് ചക്ക ഫെസ്റ്റിൽ പ്രദർശിപ്പിച്ചത്. എൽ.കെ.ജി ക്ലാസ്സ്‌ മുതൽ പത്താം ക്ലാസ്സ്‌ വരെയുള്ള വിദ്യാർത്ഥികൾ ചക്ക ഫെസ്റ്റിൽ പങ്കാളികളായി. ഫാസ്റ്റ് ഫുഡ്‌ സംസ്കാരത്തിലേക്കു നീങ്ങുന്ന യുവ ജനങ്ങളെയും വിദ്യാർത്ഥികളെയും അവരവരുടെ ജീവിത ചുറ്റുപാടുകളിൽ നിന്ന് ലഭിക്കുന്ന കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങളെ പ്രതിരോധിക്കുവാൻ ശേഷിയുള്ള പ്രകൃതിദത്തമായ ഉത്പന്നങ്ങൾ ഉപയോഗിച്ചുള്ള നാടൻ ഭക്ഷ്യസംസ്‌കാരം വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചതെന്ന് പ്രിൻസിപ്പൽ സി.ഭാഗ്യ പറഞ്ഞു.