പിണറായി:ഭാരതീയ ചികിത്സാ വകുപ്പ്, പിണറായി ഗവ.ആയുർവേദ ഡിസ്‌പെൻസറി ,പിണറായി ഗ്രാമപഞ്ചായത്ത്, മലയാള കലാകാരന്മാരുടെ സംഘടനയായ നന്മ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പിണറായി ഇ .എം.എസ് ഗ്രന്ഥാലയത്തിൽ ആയുർവേദ പ്രതിരോധ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രാജീവൻ ഉദ്ഘാടനം നിർവ്വഹിച്ചു. നന്മ വൈസ് പ്രസിഡന്റ് മഹേഷ് അദ്ധ്യക്ഷത വഹിച്ചു. സനാതനൻ , ശ്രീജിത്ത് എടക്കടവ് എന്നിവർ പ്രസംഗിച്ചു.ആയുർവ്വേദത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മെഡിക്കൽ ഓഫീസർ ഡോ.ജോ ജോസ് ബോധവത്ക്കരണ ക്ലാസ്സെടുത്തു. പകർച്ചവ്യാധി പ്രതിരോധത്തെക്കുറിച്ച് ഡോ.അഭിന സംസാരിച്ചു. നന്മയുടെ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി 25 ഓളം വീടുകളിൽ നിർമ്മിച്ചു നൽകുന്ന ഔഷധ തോട്ടത്തിന്റെ ഉദ്ഘാടനം രജിത്ത് കുമാറിന്റെ വീട്ടിൽ തോട്ടം നിർമ്മിച്ചു കൊണ്ട് കൊത്ത് പ്രഭാകരൻ നിർവ്വഹിച്ചു.ജീവനക്കാരായ പ്രമോദ്,പി.സീമാമാധവൻ , എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.