
കാസർകോട് :കോട്ടിക്കുളം റെയിൽവേ സ്റ്റേഷന് സമീപം റെയിൽവേ ട്രാക്കിൽ കല്ലുകൾ വച്ച നിലയിൽ കണ്ടെത്തി. സംഭവം സംബന്ധിച്ച് കാസർകോട് ആർ. പി. എഫും ബേക്കൽ പൊലീസും അന്വേഷണം തുടങ്ങി. തിങ്കളാഴ്ച രാത്രി തിരുവനന്തപുരം മലബാർ എക്സ്പ്രസ് കടന്നു പോകുന്നതിന് തൊട്ടുമുമ്പാണ് കോട്ടിക്കുളം സ്റ്റേഷന്റെ സിഗ്നൽ പോയിന്റ് കടന്ന് 100 മീറ്റർ അകലെയായി ട്രാക്കിൽ കരിങ്കൽ കല്ലുകൾ വച്ചതായി കണ്ടെത്തിയത്. വിവരം അറിഞ്ഞ ഉടനെ ആർ. പി. എഫും ബേക്കൽ പൊലീസും സ്ഥലത്തെത്തി കല്ലുകൾ നീക്കം ചെയ്യുകയായിരുന്നു. ഇതിന് ശേഷമാണ് മലബാർ എക്സ്പ്രസ് കടത്തി വിട്ടത്.സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.