കാഞ്ഞങ്ങാട്: ജുവലറി അടച്ച് ബൈക്കിൽ വീട്ടിലേക്ക് പുറപ്പെട്ട യുവാവിനെ വാൻ കൊണ്ടിടിച്ചു വീഴ്ത്തി പണം കവരാൻ ശ്രമം. ചുള്ളിക്കരയിലെ പവിത്ര ജുവലറി ഉടമ ബാലചന്ദ്രനാണ് അക്രമത്തിനിരയായത്. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. ഇരിയ ബംഗ്ലാവിൽ കർണാടക രജിസ്ട്രേഷനിലുള്ള ഓംനി വാൻ കൊണ്ട് ബൈക്ക് ഇടിച്ച് വീഴ്ത്തുകയായിരുന്നു. റോഡിൽ വീണ ബാലചന്ദ്രൻ നിലവിളിച്ച് ആളെ കൂട്ടിയതോടെ വാൻ കാഞ്ഞങ്ങാട് ഭാഗത്തേക്ക് ഓടിച്ചു പോയി. പൊലീസ് പിൻതുടരുന്നത് മനസിലാക്കിയ സംഘം വാൻ പേരൂർ വളവിൽ ഉപേക്ഷിച്ച് കാട്ടിലേക്ക് കടന്നു കളഞ്ഞു. പൊലീസ് ഈ ഭാഗങ്ങളിൽ വ്യാപകമായ തെരച്ചിൽ നടത്തി. പരിക്കേറ്റ ബാലചന്ദ്രനെ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ഇയാളുടെ കൈവശം ഒരു ലക്ഷത്തോളം രൂപ ഉണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് ചോദ്യം ചെയ്തു വരികയാണെന്നും അറിയുന്നു.