sslc-88-89-batch-ikbal

കാഞ്ഞങ്ങാട്: 1988-89 വർഷത്തിൽ അജാനൂർ ഇഖ്ബാൽ ഹയർ സെക്കൻഡറി സ്‌കൂളിലെ എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥികൾ 33 വർഷങ്ങൾക്കു ശേഷം ഒത്തുകൂടി. പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ ഇഖ്ബാൽ സ്‌കൂൾ ചെയർമാൻ എം.ബി.എം അഷ്രഫ് ഉദ്ഘാടനം ചെയ്തു. പി.എം ഫാറൂഖ് അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകരെ സ്‌കൂൾ മാനേജർ ഡോ. ഹഫീസ് ആദരിച്ചു. എം.പി ജാഫർ, എ.സി സലാം ഹമീദ്, ഉബൈദ്, മൊയ്തു, ഷുക്കൂർ, ഇസ്മായിൽ, ഫരീദ, റൈഹാനത്ത് തുടങ്ങിയവർ സംസാരിച്ചു. സുരേന്ദ്രൻ സ്വാഗതവും വിനീത നന്ദിയും പറഞ്ഞു. ഗായകൻ ഇസ്മായിൽ തളങ്കര ടീമിന്റെ ഗാനമേളയും ഉണ്ടായി.