ആലക്കോട്: ജില്ലയിലെ പ്രധാനപ്പെട്ട ഇക്കോ ടൂറിസ്റ്റ് കേന്ദ്രമായ വൈതൽമല സന്ദർശിക്കുവാനെത്തുന്നവർക്ക് പാസ് നൽകുന്നതിന് വനംവകുപ്പ് സജ്ജീകരണമൊരുക്കി. വൈതൽമലയുടെ അടിവാരമായ മഞ്ഞപ്പുല്ല്, പൊട്ടൻപ്ലാവ് എന്നിവിടങ്ങളിലാണ് വനാതിർത്തിയിൽ പാസ് നൽകുന്നതിനുള്ള സജ്ജീകരണമൊരുക്കിയിരിക്കുന്നത്. ആലക്കോട് കാപ്പിമല റൂട്ടിൽ യാത്ര ചെയ്ത് വരുന്നവർക്ക് മഞ്ഞപ്പുല്ല് വനാതിർത്തിയിലുള്ള വനംവകുപ്പ് ഓഫീസിലും കുടിയാന്മല പൊട്ടൻപ്ലാവ് റൂട്ടിൽ വരുന്നവർക്ക് വനാതിർത്തിയിലുള്ള ചെക്ക് പോസ്റ്റിലും ഇതിനുള്ള സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെയാണ് സന്ദർശനത്തിനുള്ള സമയം.