cpz-fire-2
തീപിടിത്തമുണ്ടായ കൊപ്ര മിൽ

ചെറുപുഴ: കൊപ്ര മില്ലിൽ തീ പിടിത്തത്തെ തുടർന്ന് വൻ നാശനഷ്ടം. പ്രാപ്പൊയിൽ ടൗണിൽ ഇന്നലെ രാവിലെയാണ് തീപിടിത്തമുണ്ടായത്. മില്ലിന്റെ ഒരു ജനൽ പൂർണ്ണമായും കത്തിനശിച്ചു. തീ മേൽക്കൂരയിലേയ്ക്കും പടർന്നു. രാവിലെ നാലരയോടെ ഉണ്ടായ സംഭവത്തിൽ ക്വിന്റലോളം കൊപ്രയും കൊപ്ര ഡ്രയറും നശിച്ചു. പത്രവിതരണത്തിനെത്തിയ പാലക്കീൽ ഗോപിയും മറ്റുള്ളവരും ചേർന്നാണ് തീ അണക്കാൻ ശ്രമം തുടങ്ങിയത്. ഫയർഫോഴ്സ് സംഘവുമെത്തിയാണ് തീ പൂർണമായും അണച്ചത്. അറക്കൽ ബിനുവിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന പരേതനായ ടി.വി ബാലകൃഷ്ണന്റെ മില്ലിലാണ് അഗ്നിബാധയുണ്ടായത്.