കാസർകോട്: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ പരിശോധന ശക്തമാക്കി കാസർകോട് നഗരസഭ. നഗരസഭയിലെ 17 കടകളിൽ പരിശോധന നടത്തി. പ്ലാസ്റ്റിക് കാരിബാഗുകൾ, പ്ലാസ്റ്റിക് ഗ്ലാസുകൾ, പാത്രങ്ങൾ എന്നിവ പിടിച്ചെടുത്തു. ഇവ സൂക്ഷിച്ച വ്യാപാരികളിൽനിന്ന് പിഴ ഈടാക്കി. 11,250 രൂപ പിഴയിനത്തിൽ ലഭിച്ചു.
ഹെൽത്ത് സൂപ്പർവൈസർ എ.പി രജിത്ത് കുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ പി. ശ്രീജിത്ത്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ വി. ശാലിനി, കെ. മധു എന്നിവർ പങ്കെടുത്തു. ഏകോപയോഗ പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിരോധനം കർശനമാക്കുന്നതിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങളാണ് നഗരസഭ നടത്തുന്നത്. വ്യാപാര വ്യവസായികൾക്ക് ബദൽ സംവിധാനം കണ്ടെത്താനും നിർദ്ദേശം നൽകിയിരുന്നു. പരിശോധനകൾ കർശനമായി തുടരുമെന്നും ഏകോപയോഗ പ്ലാസ്റ്റിക് ഉപയോഗിക്കുന്നവർക്കെതിരെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള കർശന നടപടി സ്വീകരിക്കുമെന്നും നഗരസഭാ സെക്രട്ടറി എസ്. ബിജു അറിയിച്ചു.