മട്ടന്നൂർ: നവീകരിച്ച പെരിഞ്ചേരി ക്ഷേത്രക്കുളം മന്ത്രി എം.വി. ഗോവിന്ദൻ നാടിന് സമർപ്പിച്ചു.1.98 കോടി രൂപ ചെലവഴിച്ചാണ് കുളം നവീകരിച്ചത്. 250 ഏക്കറോളം വരുന്ന സമീപത്തെ കൃഷിയിടങ്ങളിലേക്ക് വെള്ളം എത്തിക്കുകയാണ് ലക്ഷ്യം. കുളത്തിന് ചുറ്റും 1.5 മീറ്റർ വീതിയിൽ നടപ്പാതയും നിർമ്മിച്ചിട്ടുണ്ട്. കെ.കെ. ശൈലജ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. ഔഷധത്തോട്ടം നഗരസഭാദ്ധ്യക്ഷ അനിതാവേണു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി. പുരുഷോത്തമൻ, കെ.എൽ.ഡി.സി. ചെയർമാൻ വി.പി. സത്യനേശൻ, ടി.കെ. മധുസൂദനൻ, എം. മനോജ് കുമാർ, എം. ഷീബ, എസ്. വിനോദ് കുമാർ, എം. ഭാസ്കരൻ, എൻ.വി. ചന്ദ്രബാബു, സുരേഷ് മാവില, എ. സുധാകരൻ, ബിജു ഏളക്കുഴി, കെ. പദ്മനാഭൻ, കെ. തുഷാർ എന്നിവർ സംസാരിച്ചു. പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു.