eranholi
അപകടം പതിവായ എരഞ്ഞോളി പുതിയ പാലത്തിലേക്കുള്ള നേരിയ കയറ്റം

തലശ്ശേരി: എരഞ്ഞോളി പുതിയ പാലത്തിൽ വാഹനങ്ങളെ ദിശതെറ്റി കൂട്ടിയിടിക്കുന്നതായി പരാതി. എരഞ്ഞോളി പുഴയിലും ഇരുകരകളിലുമായി നെടുനീളത്തിൽ കെട്ടിപ്പൊക്കിയ പാലത്തിലെ വളവും തിരിവും റോഡിന്റെ ചരിവുമാണ് വാഹനങ്ങൾക്ക് കുരുക്കാവുന്നത് .

കഴിഞ്ഞ മാർച്ച് 30 നാണ് പാലം ഗതാഗതത്തിനായി തുറന്നു നൽകിയത് .ഇതിൽ പിന്നീട് മൂന്നര മാസത്തിനിടെ ചെറുതും വലുതുമായി പത്തോളം അപകടങ്ങൾ പാലത്തിലുണ്ടായി. ഒട്ടേറെ പേർക്ക് പരിക്കേറ്റു. കുടുതലും ഇരുചക്രവാഹനങ്ങളാണ് അപകടത്തിൽപെട്ടത്. പിക്കപ്പ് വാനും ബസുകളും അപകടത്തിൽ പെട്ടിട്ടുണ്ട്. ഓടിക്കൊണ്ടിരിക്കെ ഡിവൈഡറിൽ കയറിയും ഫുട്പാത്തിൽ ഇടിച്ചുമാണ് മിക്ക അപകടങ്ങളും.ഏറ്റവും ഒടുവിലായി ഇന്നലെ രാവിലെ കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരിക്ക് പരിക്കേറ്റിരുന്നു.തലശ്ശേരി സഹകരണ ആശുപത്രി ജീവനക്കാരിക്കാണ് അപകടത്തിൽ മുഖത്തും നെറ്റിക്കും പരിക്കേറ്റത്.