കണ്ണൂർ:ബി.ജെ.പിയുടെ എട്ട് വർഷത്തെ ഭരണത്തിലൂടെ പ്രതിഫലിച്ച ആദിവാസി, ഗോത്ര, സ്ത്രീ, ന്യൂനപക്ഷ വിരുദ്ധതയെന്ന പാപത്തിന്റെ കളങ്കം ദ്രൗപദി മുർമു എന്ന മഹത്വം കൊണ്ട് മാഞ്ഞു പോകില്ലെന്ന് ബിനേയ് വിശ്വം എം.പി പറഞ്ഞു.
എൻ.ഇ.ബാലറാം പി.പി.മുകുന്ദൻ അനുസ്മരണ പരിപാടി കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കമ്മ്യൂണിസ്റ്റുകാർ മാത്രമെ ഈ സത്യം ശക്തമായി പറയാനുള്ള ആർജവം കാണിക്കുകയുള്ളുവെന്നും ഇത്തരം മാർക്സിസ്റ്റ് ചിന്തകൾ പകർന്ന് കിട്ടിയത് എൻ.ഇ. ബാലറാം, പി.പി. മുകുന്ദൻ എന്നിവരെ പോലുള്ള മഹത് വ്യക്തിത്വങ്ങളിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി യുടെ നെറികെട്ട രാഷ്ട്രീയത്തിന്റെ ഭാഗമായാണ് അവഗണിക്കപ്പെട്ട ജനവിഭാഗങ്ങളുടെ പ്രതിനിധിയായി മുർമുവിനെ രാജ്യത്തിന്റെ പരമോന്നത പദവിയിലെത്തിച്ചതെന്നത് വ്യക്തമാണ്. ആദിവാസികളുടെ ജീവിത പ്രശ്നങ്ങൾ വരുമ്പോഴും ദളിതരുടെയോ ന്യൂനപക്ഷ വിഭാഗങ്ങളുടെ കാര്യം വരുമ്പോഴും മുഖം തിരിക്കുന്നവരാണ് ബി.ജെ.പിയെന്നത് എത്രയോ തവണ തെളിയിച്ചിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.സി.എൻ. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ.പി.സന്തോഷ് കുമാർ എം.പി സ്വാഗതം പറഞ്ഞു.