nel
കൊളത്തുങ്കാൽ വയനാട്ടുകുലവൻ തെയ്യംകെട്ടിന് കൂവം അളക്കാനുള്ള നെല്ലിന് കൃഷി യിറക്കൽ പി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

പാലക്കുന്ന്: തൃക്കണ്ണാട് കൊളത്തുങ്കാൽ തറവാട്ടിൽ ഏപ്രിൽ 30 മുതൽ മേയ്‌ 2 വരെ നടക്കുന്ന വയനാട്ടുകുലവൻ തെയ്യംകെട്ടിന് മുന്നോടിയായുള്ള കൂവം അളക്കൽ ചടങ്ങിന് വേണ്ട നെല്ല് സംഭരിക്കാനായി കൃഷിയിറക്കാൻ പ്രാദേശിക സമിതി കൂട്ടായ്മ. മലാംകുന്ന് വിഷ്ണുമൂർത്തി സ്ഥാനത്തെ വയലിൽ പാലക്കുന്ന് കഴകം ചിറമ്മൽ പ്രാദേശിക സമിതിയുടെ നേതൃത്വത്തിലാണ് വിത്തുവിതച്ചത്. തറവാട് പ്രസിഡന്റ് പി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയർമാൻ സി.എച്ച് നാരായണൻ, പ്രാദേശിക സമിതി പ്രസിഡന്റ് രാഘവൻ തല്ലാണി, ദാമോദരൻ കൊപ്പൽ, സുധാകരൻ കുതിർമ്മൽ തുടങ്ങിയവർ നേതൃത്വം നൽകി.

തെയ്യംകെട്ട് തുടങ്ങുന്നതിന് ഏതാനും ദിവസങ്ങൾ മുൻപാണ് കൂവം അളക്കുക. പരിസരത്തെ ദേവിദേവന്മാർക്ക് നിവേദിക്കാനുള്ള നെല്ല് കാണിക്കയായി അളന്നുമാറ്റുന്ന ചടങ്ങാണിത്.