കാഞ്ഞങ്ങാട്: എൻ.സി.പി സംസ്ഥാന പ്രസിഡന്റും പ്രമുഖ എൽ.ഡി.എഫ് നേതാവുമായിരുന്ന ഉഴവൂർ വിജയന്റെ അഞ്ചാം ചരമ വാർഷികം ആചരിച്ചു. എൻ.സി.പി കാസർകോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പടന്നക്കാട് ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന അനുസ്മരണ സമ്മേളനം സംസ്ഥാന നിർവ്വാഹക സമിതി അംഗം അഡ്വ. സി.വി ദാമോദരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഒ.കെ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ കരീം ചന്തേര, ജോൺ ഐമൻ, ബ്ലോക്ക് പ്രസിഡന്റ് എൻ.വി ചന്ദ്രൻ, എം.വി സുകുമാരൻ, ജോസഫ് വടകര, രാഹുൽ നിലാങ്കര, കെ. ശ്രീധരൻ, സീനത്ത് സതീശൻ, എൻ. ഷമീമ എന്നിവർ പ്രസംഗിച്ചു.