kaltex
സമാധാനസ്തൂപത്തില്‍ കയറിയ യുവാവ്

കണ്ണൂർ: കാൽടെക്സിലെ സ്തൂപത്തിൽ കയറി യുവാവിന്റെ അഭ്യാസപ്രകടനം. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് കാൽടെക്സിലെ തുറന്ന കൈപത്തി താങ്ങി നിർത്തുന്ന സമാധാന വെള്ളരിപ്രാവിന്റെ ശിൽപമുള്ള സ്തൂപത്തിൽ കയറി യുവാവ് മദ്യലഹരിയിൽ നാടകീയരംഗങ്ങൾ സൃഷ്ടിച്ചത്. തുറന്ന കൈപത്തിയുടെ മുകളിലുള്ള വെളളരിപ്രാവിനുമുകളിൽ കയറിക്കിടന്ന യുവാവ് പാട്ടുപാടുകയും ഉറക്കൈ എന്തൊക്കെയോ വിളിച്ചുപറയുകയും ചെയ്തു. വാഹനയാത്രക്കാരും വ്യാപാരികളും നഗരത്തിലെ ബസ് സ്റ്റോപ്പിൽ നിൽക്കുന്നവരുടെയും മുമ്പിലായിരുന്നു അഭ്യാസ പ്രകടനം. തുടർന്ന് വിവരമറിഞ്ഞെത്തിയ കണ്ണൂർ ടൗൺ പൊലീസ് ഇയാളെ ബലമായി സ്തൂപത്തിൽ നിന്നും പിടിച്ചിറക്കി കസ്റ്റഡിയിലെടുത്തു. മട്ടന്നൂർ സ്വദേശിയാണ് പിടിയിലായത്.