cherkalam

കാസർകോട്: മുസ്ലിം ലീഗിന്റെ സമുന്നതനായ നേതാവും യു.ഡി.എഫ് ജില്ലാ ചെയർമാനും മുൻ മന്ത്രിയുമായിരുന്ന ചെർക്കളം അബ്ദുള്ളയുടെ നാലാം ചരമവാർഷികത്തിന്റെ ഭാഗമായി നാളെ വൈകുന്നേരം 3 മണിക്ക് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി അനുസ്മരണ പരിപാടി നടത്തും. കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടക്കുന്ന പരിപാടിയിൽ എസ് ടി യു നേതാവ് അഹമദ് കുട്ടി ഉണ്ണികുളം അനുസ്മരണ പ്രഭാഷണം നടത്തും

മുസ്ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗങ്ങൾ, നിയോജക മണ്ഡലം, മുനിസിപ്പൽ പഞ്ചായത്ത് ഭാരവാഹികൾ, ദേശീയസംസ്ഥാന കൗൺസിൽ അംഗങ്ങൾ, പോഷക സംഘടന ജില്ലാ പ്രസിഡന്റ് സെക്രട്ടറിമാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ എന്നിവർ പരിപാടിയിൽ സംബന്ധിക്കണമെന്ന് ജില്ലാ പ്രസിഡന്റ് ടി.ഇ.അബ്ദുല്ലയുംജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാനും അറിയിച്ചു.