
പയ്യന്നൂർ : കോർപ്പറേറ്റ് താൽപര്യ സംരക്ഷത്തിനായി ജന വിരുദ്ധ നയങ്ങളും , പദ്ധതികളും നിയമ ഭേദഗതികളുമെല്ലാം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന , ജന വിരുദ്ധ സർക്കാറുകളുടെ നടപടികളെ ചോദ്യം ചെയ്യാൻ സാധാരണ രാഷ്ട്രീയ പ്രവർത്തകർ തയ്യാറാകണമെന്ന് ഗാന്ധിയൻ കളക്ടീവ് ആവശ്യപ്പെട്ടു. സർക്കാറുകളുടെ ജന വിരുദ്ധ നടപടികൾ തിരുത്തി ജനപക്ഷത്ത് നിന്ന് തീരുമാനങ്ങളെടുക്കണ മെന്നാവശ്യപ്പെട്ട് വിവിധ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ ക്വിറ്റിന്ത്യാ
ദിനം മുതൽ സ്വാതന്ത്ര്യ ദിനം വരെ പയ്യന്നൂരിൽ സ്വരാജ് സത്യാഗ്രഹം സംഘടിപ്പിക്കുവാൻ ഗാന്ധിയൻ കളക്ടീവ് യോഗം തീരുമാനിച്ചു. സത്യാഗ്രഹ ദിനങ്ങളിൽ വിവിധ വിഷയങ്ങളെക്കുറിച്ച് പ്രമുഖർ സംസാരിക്കും.
സംഘാടക സമിതി ഭാരവാഹികൾ : ടി.പി.പത്മനാഭൻ (ചെയർമാൻ) കെ.വി. രാഘവൻ (വൈ.ചെയർമാൻ ) സണ്ണി പൈകട (ജനറൽ കൺവീനർ) കെ. രാജീവ് കുമാർ , അത്തായി ബാലൻ, കെ.പി. വിനോദ് ( കൺവീനർമാർ ).