muslim-service-society-kh
മുസ്ലിം സർവീസ് സൊസൈറ്റിയുടെ ജില്ലാ ഓഫീസ് അജാനൂർ ഇഖ്ബാൽ ഹൈസ്‌കൂൾ പരിസരത്ത് എം.എസ്.എസ് ഖത്തർ പ്രസിഡന്റ് എം പി ഷാഫി ഹാജി ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: മുസ്ലിം സർവീസ് സൊസൈറ്റിയുടെ ജില്ലാ ഓഫീസ് അജാനൂർ ഇഖ്ബാൽ ഹൈസ്‌കൂൾ പരിസരത്ത് എംഎസ്എസ് ഖത്തർ പ്രസിഡന്റ് എം.പി.ഷാഫി ഹാജി ഉദ്ഘാടനം ചെയ്തു. സി.പി.കുഞ്ഞു മുഹമ്മദ് മുഖ്യാതിഥിയായി. എസ്. എസ്.എൽ.സി, പ്ലസ് ടൂ, ഡിഗ്രീ പരീക്ഷകളിൽ ഉതവിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള ഉപഹാരം സംയുക്ത ജമാഅത്ത് പ്രസിഡന്റ് സി കുഞ്ഞാമദ് ഹാജിയും, ഡോ.അബൂബക്കർ കുറ്റിക്കോലും വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.അബ്ദുല്ല അധ്യക്ഷനായ. സി മുഹമ്മദ് കുഞ്ഞി, ഹംസ പാലക്കി, പി എം നാസ്സർ, എം ഹമീദ് ഹാജി, അഹമദ് കിർമാണി, സി എച്ച് ഹംസ, കുഞ്ഞാമി, പി. എം. ഫൈസൽ, അബ്ദുൽ റഹ്മാൻ പാറപ്പള്ളി, ഷാഫി നെല്ലിക്കു്, കബീർ ചെർക്കള, അൻവർ ഹസ്സൻ, മൊയ്തു ഹാജി തുടങ്ങിയവർ പ്രസംഗിച്ചു. എൻ എ നാസ്സർ സ്വാഗതവും, ഫൈസൽ സൂപ്പർ നന്ദിയും പറഞ്ഞു.