photo
വള്ളം മറിഞ്ഞ് മരിച്ച പൈതലേൻ ജോണിയുടെ മൃതദേഹത്തിൽ അന്ത്യോപചാരമർപ്പിക്കുന്നു

പഴയങ്ങാടി:കഴിഞ്ഞ ദിവസം രാവിലെ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവേ ചൂട്ടാട് അഴിമുഖത്ത് വച്ച് മണൽതിട്ടയിൽ ഇടിച്ച് വളളം മറിഞ്ഞ് മരണപ്പെട്ട ചൂട്ടാട് ബീച്ച് റോഡിലെ പൈതലേൻ ജോണിയുടെ മൃതദേഹം സംസ്‌കരിച്ചു.കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടപടി പൂർത്തിയാക്കി പതിനൊന്നാര മണിയോടെ പുതിയങ്ങാടി ഭണ്ഡാര കമ്മറ്റി ഹാളിൽ പൊതു ദർശനത്തിന് വെച്ചു. നിരവധി പേരാണ് അന്തിമോപചാരമർപ്പിക്കാനായ് എത്തിയത്‌ .ഇതിന് ശേഷം ബീച്ച് റോഡിലെ വീട്ടിൽ എത്തിച്ച മൃതദേഹത്തിൽ എം.വിജിൻ എം.എൽ.എ , മാടായി പഞ്ചായത്ത് പ്രസിഡന്റ് സഹീദ് കായിക്കാരൻ , സി.പി. എം നേതാക്കളായ വി.വിനോദ്, പി.വിവേണു തുടങ്ങിയവരും അന്തിമോപചാരമർപ്പിച്ചു. തുടർന്ന് മാടായി ആർ.സി. ചർച്ച് സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിച്ചു.