photo
ക്ഷേത്ര സംരക്ഷണ സമതി രൂപീകരണ യോഗം

പഴയങ്ങാടി:പതിറ്റാണ്ടുകൾ പഴക്കമുള്ളതും ഭക്തജനങ്ങളുടെ ആശാകേന്ദ്രവുമായ പഴയങ്ങാടി റെയിൽവേ മുത്തപ്പൻ ക്ഷേത്രം റയിൽവേ ഒഴിയാൻ നോട്ടീസ് കൊടുത്തതിനെ തുടർന്ന് ക്ഷേത്ര സംരക്ഷണത്തിനായി നാട്ടുകാർ ചേർന്ന് റയിൽവേ മുത്തപ്പൻ കാവ് സംരക്ഷണ സമതി എന്ന പേരിൽ കമ്മറ്റി രൂപീകരിച്ചു.23 അംഗ കമ്മറ്റിയാണ് രൂപീകരിച്ചത്.ചെയർമാൻ സജീവൻ ടി,വൈസ് ചെയർമാൻ ബാനർജി ബാബു,കൺവീനർ ഒ.വി.രഘുനാഥ്,ജോയിൻ കൺവീനർ എ സഹജൻ എന്നിവരെയും തിരഞ്ഞെടുത്തു.കമ്മറ്റി രൂപീകരണ യോഗം വാർഡ് അംഗം ടി രാജന്റെ അദ്ധ്യക്ഷതയിൽ മലബാർ ദേവസ്വം ബോർഡ് എംബ്ലോയിസ് യൂണിയൻ മാടായി ഏരിയ പ്രസിഡന്റ് ഒ.വി.രഘുനാഥ് ഉദ്ഘാടനം ചെയ്തു.ടി.സജീവൻ സ്വാഗതം പറഞ്ഞു.കമ്മറ്റിയുടെ പ്രവർത്തനത്തിന്റെ ഭാഗമായി ക്ഷേത്രം സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് റെയിൽവേ അധികൃതർക്ക് നിവേദനം നൽകാൻ തീരുമാനിച്ചു.