akg
ആസാദി ക അമൃത് മഹോത്സവത്തിന്റെ ഭാഗമായി സ്വാതത്ര്യ സമരസേനാനികളെ ആദരിക്കുന്നതിന്സംഘടിപ്പിച്ച എ.കെ.ജി അനുസ്മരണം പെരളശ്ശേരി മൂന്നുപെരിയ താജ് ഓഡിറ്റോറിയത്തിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

പെരളശേരി :സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാറിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തിൽ എ.കെ.ജിയെ അനുസ്മരിച്ചു. രാമചന്ദ്രൻ കടന്നപ്പള്ളി എം. എൽ. എ ഉദ്ഘാടനം ചെയ്തു.പെരളശ്ശേരി മൂന്നുപെരിയ താജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ മുഖ്യാതിഥിയായി. പട്ടാമ്പി സംസ്‌കൃത കോളേജ് റിട്ട. പ്രിൻസിപ്പലും ചരിത്രകാരനുമായ ഡോ.വി.വി. കുഞ്ഞികൃഷ്ണൻ എ.കെ.ജി അനുസ്മരണ പ്രഭാഷണം നടത്തി. പെരളശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.വി.ഷീബ, കെ.കെ.നാരായണൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.വി.ബിജു, ചന്ദ്രൻ കല്ലാട്ട്, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.ബാലഗോപാലൻ, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പ്രശാന്ത്, എ.ഡി.എം കെ.കെ.ദിവാകരൻ, തഹസിൽദാർ സുരേഷ് ചന്ദ്രബോസ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഐവർകുളത്തെ എ.കെ.ജി സ്മൃതി മണ്ഡപത്തിൽ പുഷ്പ്പാർച്ചനയും നടന്നു.