geroge
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്തതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ കൂട്ടായ്മ മാര്‍ട്ടിന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ:നാഷണൽ ഹൊറാൾഡ് കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയെ ഇ.ഡി അന്യായമായി ചോദ്യം ചെയ്യുന്നുവെന്നാരോപിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെഹ്റു സ്തൂപത്തിന് മുൻപിൽ പ്രതിഷേധ കൂട്ടായ്മ നടത്തി.ഡി.സി.സി അദ്ധ്യക്ഷൻ മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.കെട്ടിച്ചമച്ചൊരു കേസിന്റെ പേരിൽ ഇഡിയെ ഉപയോഗിച്ച് കോൺഗ്രസ് അധ്യക്ഷയെ ഉൾപ്പെടെ വേട്ടയാടിയതു കൊണ്ട് കോൺഗ്രസ് പ്രസ്ഥാനം തകരില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പിയും ഓർക്കണമെന്ന് മാർട്ടിൻ പറഞ്ഞു.രാജ്യമെമ്പാടും ഫാസിസത്തിനെതിരേ ഉയരുന്ന പ്രതിഷേധസ്വരങ്ങൾ മോദി സർക്കാരിന്റെ പതനം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു. വി.വി.പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ സതീശൻ പാച്ചേനി,പി.ടി. മാത്യു, പ്രൊഫ, എ.ഡി. മുസ്തഫ, വി.എ.നാരായണൻ, സജീവ് മാറോളി, മേയർ അഡ്വ.ടി.ഒ.മോഹനൻ,എം.നാരായണൻ കുട്ടി, കെ.പ്രമോദ്, എൻ.പി.ശ്രീധരൻ, കെ.സി മുഹമ്മദ് ഫൈസൽ, ഡോ. ജോസ് ജോർജ് പ്ലാത്തോട്ടം, , സുരേഷ്ബാബു എളയാവൂർ തുടങ്ങിയവർ പങ്കെടുത്തു.